യുഎഇയിൽ 571 പേർക്ക് കൂടി കൊവിഡ് ബാധ

അബുദാബി: യുഎഇയിൽ 571 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 427 പേർ രോഗമുക്തരായി. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 36,359 ആയതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 19,153 ആയി. 270 പേരാണ് ഇതുവരെ യുഎഇയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.