ലിഫ്റ്റിനിടയിലെ പഴുതിലൂടെ താഴേക്കു വീണ് ഒമ്പതുവയസുകാരൻ മരിച്ചു
ഹൈദരാബാദ്: റായി ദുർഗിൽ ഒമ്പതുവയസുകാരൻ പാർപ്പിട സമുച്ചത്തിന്‍റെ ലിഫ്റ്റിനിടയിലെ പഴുതിലൂടെ താഴേക്കുപതിച്ച് മരിച്ചു. നാലാം നിലയിൽ നിന്നാണ് കുട്ടി താഴേക്കു പതിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. ഒമ്പതുവയസുകാരനായ ധനുഷ് ആണ് മരിച്ചത്. ധനുഷും സഹോദരിയും നാലാം നിലയിലെ ഫ്ളാറ്റിനു മുന്നിലിരുന്ന് കളിക്കുകയായിരുന്നു. ഇതിനിടെ ലിഫ്റ്റിനടുത്തേയ്ക്കുപോയ ധനുഷ് പഴുതിലൂടെ താഴേക്കുപതിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ കുട്ടി മരിച്ചു.

