ഗായിക ലതാ മങ്കേഷ്കറുടെ നിലയിൽ പുരോഗതി; മധുർ ഭണ്ഡാർകർ സന്ദർശിച്ചു


മുംബൈ: ഗായിക ലതാ മങ്കേഷ്കറുടെ ആരോഗ്യനിലയിൽ നിലയിൽ പുരോഗതി. ബോളിവുഡ് സംവിധായകൻ മധുർ ഭണ്ഡാർകർ മുംബൈയിലെ ആശുപത്രിയിലെത്തി ലതയെ സന്ദർശിച്ചു. ലതയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും മരുന്നുകളോട് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഗായിക. ന്യുമോണിയയെയും ശ്വാസതടസത്തെയും തുടർന്ന് ഈ മാസം 11നാണ് തൊണ്ണൂറുകാരിയായ ലതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed