കാമുകനൊപ്പം ഒളിച്ചോടുന്നത് തടയാന്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍


മുംബൈ: കാമുകനൊപ്പം ഒളിച്ചോടുന്നത് തടയാന്‍ സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിനിയാ നാല്‍പ്പതുകാരി പി വഖേലയാണ് ക്രൂരമായ കൊലപാതകം നടത്തിയത്. മകള്‍ നിര്‍മലയെ ദുപ്പട്ടകൊണ്ട് കഴുത്ത് ഞെരുച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് അമ്മ പോലീസിനോട് സമ്മതിച്ചു.

ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് കൊലപാതകം നടന്നത്. നിര്‍മലയ്ക്ക് ഒരു യുവാവുമായി പ്രണയബന്ധമുണ്ടായിരുന്നു. എന്നാല്‍ അമ്മ ഈ ബന്ധം അംഗകരിച്ചില്ല. ഇതോടെ മകള്‍ കാമുകനൊപ്പം പോകാന്‍ തീരുമാനിച്ചു. ഇതില്‍ പ്രകോപിതയാണ് മാതാവ് മകളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഞയറാഴ്ച രാത്രിയോടെ നിര്‍മ്മല വസ്ത്രങ്ങളെല്ലാം പായ്ക്ക് ചെയ്ത് കാമുകനൊപ്പം പോകാനായി ഇറങ്ങി. ആ സമയത്ത് അമ്മയും മകളും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. കാമുകനൊപ്പം പോകരുതെന്ന് അമ്മ ആവശ്യപ്പെട്ടു. എന്നാല്‍ മകള്‍ അതിന് വഴങ്ങാതിരുന്നതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം വഖേല പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന്  കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed