കാഷ്മീരിലെ നിയന്ത്രണങ്ങളിൽ ഇളവ്
ജമ്മു: ജമ്മു കാഷ്മീരിന്‍റെ പ്രത്യേക പദവി ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾക്ക് സർക്കാർ ഇളവ് വരുത്തി.
ജമ്മു, റിയാസി, സാംബ, കത്വ, ഉദംപുർ ജില്ലകളിലാണ് ഇളവ് വരുത്തിയത്. നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി ഇളവ് വരുത്തുമെന്ന് കേന്ദ്ര സർക്കാർ നേരത്തേ അറിയിച്ചിരുന്നു. അഞ്ചു ജില്ലകളിലെ 2ജി ഇന്‍റർനെറ്റ് സേവനങ്ങളും ലാൻഡ്ഫോൺ സേവനങ്ങളും സർക്കാർ പുനഃസ്ഥാപിച്ചു.
വെള്ളിയാഴ്ച മുതൽ സർക്കാർ ഓഫീസുകൾ തുറന്നു പ്രവർത്തിക്കാൻ ഗവർണർ സത്യപാൽ മാലിക് നിർദ്ദേശം നൽകിയിരുന്നു. തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ സ്കൂളുകളും തുറന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

