പ്രധാനമന്ത്രി ഭൂട്ടാനിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ഭൂട്ടാൻ സന്ദർശനത്തിന് തുടക്കമായി. ഭൂട്ടാനിലെ പാരോ വിമാനത്താവളത്തിലെത്തിയ പ്രധാനന്ത്രിക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്.
ഭൂട്ടാൻ പ്രധാനമന്ത്രി ലോതേ ഷെറിംഗ്, ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നാംഗ്യേൽ വാംഗ്ചുക്ക് തുടങ്ങിയവരമായും മോദി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിൽ 10 ധാരണാപത്രങ്ങൾ ഒപ്പിടുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

