ബാങ്കുകളില്‍ നിന്ന് പ്രവാസികള്‍ക്ക് വായ്പയെടുക്കാം


യു.എ.ഇ : അനായാസമായും വേഗത്തിലും ലഭ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സ് വിവിധ ബാങ്കുകളുമായി ചേര്‍ന്ന് ഫീല്‍ഡ് ക്യാന്പുകള്‍ സംഘടിപ്പിക്കുന്നു.ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കുമായി ചേര്‍ന്ന് ആഗസ്റ്റ് 9 ന് രാവിലെ 10 മണിക്ക് തിരുവല്ല വി.ജി.എം. ഹാളിലും, ആഗസ്റ്റ് 21 ന് രാവിലെ 10 മണിക്ക് തൃശൂര്‍ കുന്നംകുളത്തും വായ്പാ യോഗ്യത നിര്‍ണ്ണയ ക്യാന്പ്  നടത്തുന്നു. കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ആഗസ്റ്റ് 13 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കല്ലായ് റോഡിലെ സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തിലും  നടക്കും.

ചുരുങ്ങിയത് രണ്ടു വര്‍ഷക്കാലമെങ്കിലും വിദേശത്ത് ജോലിക്ക് ശേഷം നാട്ടില്‍ മടങ്ങിയെത്തിയവര്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. ഫീല്‍ഡ് ക്യാന്പില്‍ അപേക്ഷകരുടെ വായ്പാ യോഗ്യതാ നിര്‍ണ്ണയം, തുടങ്ങാന്‍ കഴിയുന്ന വിവിധ പദ്ധതികള്‍ പരിചയപ്പെടുത്തല്‍, പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ സര്‍ക്കാര്‍ മാനേജ്‌മെന്‍റ് സ്ഥാപനമായ സി. എം. ഡി യുടെ വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നതാണ്. യോഗ്യതയുള്ള അപേക്ഷകര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി അന്നേ ദിവസം തന്നെ വായ്പ അനുവദിക്കും. വര്‍ക്കലയില്‍ ഇപ്രകാരം നടത്തിയ ആദ്യ ഫീല്‍ഡ് ക്യാന്പ്  ഫലപ്രദമായതിന്‍റെ അടിസ്ഥനത്തിലാണ് മറ്റ് സ്ഥലങ്ങളിലും ഫീല്‍ഡ് ക്യാന്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

സംരംഭകര്‍ക്ക് മൂലധന, പലിശ സബ്‌സിഡികള്‍ ലഭ്യമാക്കുന്ന പദ്ധതിയിന്‍ കീഴില്‍ സംരംഭകരാകാന്‍ താല്പര്യമുളളവര്‍ നോര്‍ക്ക റൂട്ട്‌സിന്‍റെ വെബ് സൈറ്റായ www.norkaroots.org യില്‍ NDPREM ഫീല്‍ഡില്‍ ആവശ്യരേഖകളായ പാസ്‌പോര്‍ട്ട്, പദ്ധതി യുടെ വിവരണം, അപേക്ഷകന്‍റെ ഫോട്ടോ എന്നിവ അപ്പ്‌ലോഡ് ചെയ്ത് മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഇതോടൊപ്പം അവര്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും, 2 വര്‍ഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ അസ്സലും, പകര്‍പ്പും, 3 പാസ്സ്‌പോര്‍ട്ട് സൈസ്സ് ഫോട്ടോയും അന്നേ ദിവസം കൊണ്ടുവരണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സി.എം.ഡി-യുടെ സഹായ കേന്ദ്രം (0471-2329738) നമ്ബറിലും, നോര്‍ക്ക റൂട്ട്‌സിന്‍റെ ടോള്‍ഫ്രീ നന്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345(വിദേശത്തു നിന്നും) (മിസ്ഡ് കോള്‍ സേവനം), 0471-2770581 നന്പറിലും ബന്ധപ്പെടണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed