ബ്രസീലിലെ ജയിലിൽ ഏറ്റുമുട്ടലിൽ 57 തടവുകാർ മരിച്ചു: 16 പേരുടെ തലയറുത്ത നിലയിൽ


സാവോപോളോ: ബ്രസീലിലെ ജയിലിൽ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 57 തടവുകാർ മരിച്ചു. 16 പേരെ തലയറുത്ത നിലയിലാണ് കണ്ടെത്തിയത്. ബ്രസീലിലെ അൽതാമിറ ജയിലിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് ജയിലിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തെ കുപ്രസിദ്ധ മാഫിയ സംഘങ്ങളായ കമാൻഡോ ക്ലാസിലെയും റെഡ് കമാന്‍ഡിലെയും സംഘങ്ങൾ തമ്മിലായിരുന്നു ഏറ്റുമുട്ടൽ. കമാൻഡോ ക്ലാസ് സംഘം റെഡ് കമാൻഡിന്റെ സെല്ലിൽ തീയിടുകയായിരുന്നു. തീപിടിത്തത്തിലാണ് കൂടുതല്‍ പേരും കൊല്ലപ്പെട്ടത്. കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നുവെന്ന് ജയിൽ അധികൃതര്‍ പറഞ്ഞു.
ജയിലിലെ രണ്ടു ജീവനക്കാരെ തടവുകാർ ആദ്യം ബന്ദികളാക്കിയിരുന്നു. ആക്രമണത്തിനുശേഷം ഇവരെ മോചിപ്പിച്ചു. ബ്രസീലിലെ ജയിലുകളിൽ ഉൾക്കൊള്ളാവുന്നതിലുമധികം തടവുകാരാണുള്ളത്. ഇവർക്കിടയിൽ സംഘർഷങ്ങളും പതിവാണ്. കഴിഞ്ഞ മേയിൽ തടവുകാർ തമ്മിലുള്ള സംഘർഷത്തിൽ 55 പേർ മരിച്ചിരുന്നു. 2017ൽ 150 തടവുകാരാണ് ഇത്തരത്തിൽ മരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed