ട്യൂഷന്‍ അദ്ധ്യാപകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു
കൊല്‍ക്കത്ത: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ബലാത്സംഗം ചെയ്തു. സംഭവം പുറത്ത് പറഞ്ഞാല്‍ വെടിവെച്ച് കൊലപ്പെടുത്തുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കൊല്‍ക്കത്തയിലാണ് സംഭവം ഉണ്ടായത്. ട്യൂഷന്‍ അധ്യാപകനാണ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്യൂഷന്‍ അധ്യാപകനായ രാജീവ് ചക്രവര്‍ത്തി എന്നയാള്‍ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി പറയുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ വെടിവെച്ച് കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും. വെടിയുണ്ടകള്‍ കാട്ടി ഭയപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും പരാതിയില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍ നിന്നും വെടിയുണ്ടകളും പോലീസ് കണ്ടെത്തി. പോക്‌സോ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയുടെ പക്കല്‍ രണ്ട് വര്‍ഷമായി സയന്‍സ് വിഷയം പെണ്‍കുട്ടി പഠിക്കുന്നുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തെത്തുന്നത്.