രാജ്യത്ത് ഇനി ഒരേ തരം ഡ്രൈവിങ് ലൈസൻസ്


ന്യൂഡൽഹി∙ ഇനി മുതല്‍ രാജ്യമൊട്ടാകെ ഒരേ തരം ഡ്രൈവിങ് ലൈസൻസ്.  ചിപ്പ് ഇല്ലാത്ത ലാമിനേറ്റഡ് കാർഡുകളോ സ്മാർട് കാർഡ് രൂപത്തിലുള്ളതോ ആയ ലൈസൻസാകും ഇനി മുതല്‍  നൽകുക. കാർഡുകളുടെ രൂപവും ഉപയോഗിക്കുന്ന അക്ഷരങ്ങളും ഒരു പോലെയായിരിക്കും.
ഗതാഗത മന്ത്രാലയത്തിന്റെ സാരഥി എന്ന ആപ്പിൽ രാജ്യത്തെ ഡ്രൈവിങ് ലൈസൻസുകൾ സംബന്ധിച്ച വിവരവും ലഭ്യമാകും. 15 കോടി ലൈസൻസുകളുടെ വിവരം ഇപ്പോഴുണ്ട്. ഓരോ ലൈസൻസിലും നിയമ നടപടികൾ ഉണ്ടോയെന്നും ഇതിലൂടെ അറിയാമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed