നാല് ഐ.എസ് അനുകൂലികൾ കൊൽക്കത്ത പോലീസിന്റെ പിടിയില്‍


കൊൽക്കത്ത: ഐ.സ് അനുകൂല തീവ്രവാദസംഘടനയായ നിയോ-ജമാഅത്ത്-ഉൾ-മുജാഹിദീൻ ബംഗ്ലാദേശ് പ്രവർത്തകരായ നാല് പേരെ കൊൽക്കത്ത പോലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തു. മൂന്ന് ബംഗ്ലാദേശികളും ഒരിന്ത്യക്കാരനുമാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് മൊബൈൽ ഫോണും മറ്റ് രേഖകളും കണ്ടെത്തിയിട്ടുണ്ട്.
മുഹമ്മദ് ജിയാവുർ റഹ്മാൻ, മമോനൂർ റഷീദ് എന്നിവരെ സീൽദാ റെയിൽവെ സ്റ്റേഷനിൽ നിന്നും മുഹമ്മദ് സഹീൻ ആലം, റോബിയുൾ ഇസ്ലാം എന്നിവരെ ഹൗറാ സ്റ്റേഷനിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ബംഗ്ലാദേശിൽ അറസ്റ്റ് ഭയന്ന് ഇന്ത്യയിൽ അഭയം തേടിയവരാണ് അറസ്റ്റിലായ മൂന്ന് പേർ. സംഘടനയ്ക്ക് വേണ്ടിയുള്ള റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങളും ധനസമാഹരണവും നടത്തിവരികയായിരുന്നു ഇവരെന്ന് പോലീസ് അറിയിച്ചു.
ജമാഅത്ത്-ഉൾ-മുജാഹിദീൻ ബംഗ്ലാദേശിന്റെ വിമത വിഭാഗമായ നിയോ ജെ.എം.ബി തീവ്രവാദി സംഘടനയായ ഐഎസിന്റെ സംരക്ഷണത്തിലാണ് പ്രവർത്തിക്കുന്നത്. ബംഗ്ലാദേശിലും ഇന്ത്യയിലും നിരോധിക്കപ്പെട്ട സംഘടനയാണ് ജെഎംബി. സോഷ്യൽ മീഡിയ വഴി സംഘടനാ പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു അറസ്റ്റിലായവരെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed