രക്തദാന ക്യാന്പ് നടത്തി
മനാമ : തമിഴ് സൂപ്പർ താരം വിജയുടെ നാല്‍പ്പത്തി അഞ്ചാം പിറന്നാൾ ദിനത്തോടനുബന്ധിച്ച് ബഹ്റെൻ വിജയ് മക്കൾ ഇയക്കം എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ സൽമാനിയ ഹോസ്പിറ്റൽ വച്ച് രക്ത ദാന ക്യാമ്പ് നടത്തി. രാവിലെ 7 മണി മുതൽ 12 മണി വരെ ആയിരുന്നു ക്യാന്പ് സംഘടിപ്പിച്ചത്. ' നൂറ്റി അറുപതോളം ആളുകളാണ് രക്ത ദാന ക്യാമ്പില്‍ പങ്കെടുത്തത്. കൂടാതെ മനാമയിൽ വച്ച് ആഘോഷത്തിന്റെ ഭാഗമായി കലാപരിപാടികളും അരങ്ങേറി. വിജയ് ആറ്റ് ലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പരിപാടിയുടെ ഭാഗമായി റിലീസ് ചെയ്തു.
ആഘോഷപരിപാടിയില്‍ നിന്ന്

