ഭീകരാക്രമണ ഭീഷണി; അമർനാഥ് യാത്രയ്ക്ക് സുരക്ഷ ശക്തമാക്കാൻ നിർദേശം
ന്യൂഡൽഹി: ഈ വർഷത്തെ അമർനാഥ് തീർഥാടന യാത്രയ്ക്ക് ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. ഇതേ തുടർന്ന് സുരക്ഷ ശക്തമാക്കാൻ ജമ്മു കാഷ്മീർ സർക്കാരിനും സുരക്ഷാ സേനകൾക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി. ജൂലൈ ഒന്നിന് അമർനാഥ് യാത്ര തുടങ്ങാനിരിക്കെയാണ് ഇന്‍റലിജൻസിന്‍റെ മുന്നറിയിപ്പ്.
അമർനാഥ് യാത്രയ്ക്ക് സുരക്ഷ ശക്തമാക്കാൻ നിർദേശം

