ഖത്തറിനെ വീഴ്ത്തി: അർജന്‍റീന കോപ്പ അമേരിക്കയുടെ ക്വാർട്ടറിൽ


ഖത്തറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി അർജന്‍റീന കോപ്പ അമേരിക്കയുടെ ക്വാർട്ടറിൽ കടന്നു. ജയിച്ചില്ലെങ്കിൽ നാണംകെട്ട് പുറത്തേക്ക് എന്ന നിലയിലായിരുന്ന മെസിയും സംഘവും കോപ്പയിൽ ഈ സീസണിലെ ആദ്യ ജയമാണ് സ്വന്തമാക്കിയത്. 

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കൊളംബിയ പരാഗ്വയെ തോൽപിച്ചതോടെ അർജന്‍റീന രണ്ടാം സ്ഥാനക്കാരായാണ് ക്വാർട്ടറിലെത്തിയത്. വെനസ്വേലയാണ് ക്വാർട്ടർ പോരാട്ടത്തിൽ മെസിപ്പടയുടെ എതിരാളികൾ.

മത്സരത്തിന്‍റെ നാലാം മിനിറ്റി തന്നെ മാർട്ടിനസിലൂടെ അർജന്‍റീന മുന്നിലെത്തി. എന്നാൽ പൊരുതാനുറച്ചിറങ്ങിയ ഖത്തർ അത്ര പെട്ടന്ന് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ഫലമോ, പലവട്ടം അർജന്‍റീനിയൻ ഗോൾമുഖത്ത് ഖത്തർ ഗോളവസരങ്ങളുമായി ഇരച്ചെത്തി. പക്ഷേ, അതൊന്നും ഗോളാക്കി മാറ്റാൻ അവർക്കായില്ല. രണ്ടാം പകുതിയിൽ മത്സരത്തിന്‍റെ 82ാം മിനിറ്റിട്ടിൽ അഗ്യൂറോയാണ് അർജന്‍റീനയ്ക്ക് അവസാന എട്ടിലേക്കുള്ള വാതിൽ തുറന്ന ഗോൾ നേടിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed