കണ്ണൂരിൽ പി. ജയരാജനോട് ഇണങ്ങിയാലും പിണങ്ങിയാലും ഫലം മരണമെന്ന് കെ.എം ഷാജി


തിരുവനന്തപുരം: പി. ജയരാജനോട് ഇണങ്ങിയാലും പിണങ്ങിയാലും ഫലം മരണമെന്ന് കെ.എം ഷാജി എം.എൽ.എ. പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് പിന്നാലെയായിരുന്നു കെ.എം ഷാജിയുടെ പരാമർശം. എന്നാൽ പി. ജയരാജനെ ഉപയോഗിച്ച് സി.പി.എമ്മിനെ വിമർശിക്കേണ്ടെന്നും അത്തരം ശ്രമങ്ങൾ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

അത്തരം ബിംബങ്ങളെ ഉപയോഗിച്ചുളള പ്രചാരണം വിലപ്പോവില്ലന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സി.പി.എമ്മിനെ ആക്രമിക്കാൻ ഇപ്പോൾ എം.വി ഗോവിന്ദനെ വച്ചും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ആത്മഹത്യ ചെയ്യുന്നവർ എല്ലാരും ഭീരുക്കൾ അല്ലെന്നും എല്ലാർക്കും ഇരട്ട ചങ്ക് ഉണ്ടാകില്ലല്ലോയെന്നും കെ.എം ഷാജി പരോക്ഷമായി മുഖ്യമന്ത്രിയെ പരിഹസിച്ചു. പാർട്ടിക്ക് എന്തും ആകാം, അമ്യൂസ്മെന്‍റ് പാർക്ക് വരെ ആകാമെന്നും കെ.എം ഷാജി പറഞ്ഞു. സാജൻ‍ എന്ത് തെറ്റാണ് ചെയ്തതെന്നും സാജൻ രക്തസാക്ഷി ആണെന്നും കെ.എം ഷാജി പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed