കശ്മീരിലെ ഷോപിയാനില ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചു


ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മിലെ ഏറ്റുമുട്ടലിൽ‍ നാല് ഭീകരരെ വധിച്ചു. ഷോപിയാനിലെ ദരംദോര കീഗം എന്ന പ്രദേശത്താണ് സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരര്‍ക്കായി സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ വെടിവെപ്പുണ്ടാകുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ട ഭീകരെയും സംഘടനയെയും തിരിച്ചറിയാൻ‍ ശ്രമം തുടരുകയാണെന്നും സൈന്യം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed