ചെന്നൈ ജലക്ഷാമത്തിന്റെ രൂക്ഷത പുറത്തു വിട്ട് സാറ്റലൈറ്റ് ചിത്രം
ചെന്നെ: വറ്റി വരണ്ട നീര്‍ത്തടങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ചെന്നെ നഗരത്തില്‍ ജലം എത്തിച്ചിരുന്ന പുഴല്‍ ജലാശയം വരള്‍ച്ചക്കു മുമ്ബും, ശേഷവും എത്രത്തോളം മാറി എന്നതിനുളള തെളിവാണ് ചിത്രങ്ങള്‍. ഇന്ത്യയിലെ ആറാമത്തെ വലിയനഗരത്തിനു സംഭവിച്ച വരള്‍ച്ച ജനജീവിതം സംതംഭിക്കുന്നതിലേക്കാണ് കാര്യങ്ങളെ എത്തിച്ചത്.
ചെമ്ബാരംബാക്കം, പൂണ്ടി, ചോലവരം, റെഡ് ഹില്‍സ് തടാകങ്ങളാണ് ചെന്നെക്ക് ജലം നല്‍കുന്നത്. ഇവയെല്ലാം ഇപ്പോള്‍ ജലമില്ലാത്ത അവസ്ഥയിലാണ്. ജലനിരപ്പ് പൂജ്യത്തിലെത്തിയ അവസ്ഥ. ഹോട്ടല്‍ മേഖലയെ ജല ദൗര്‍ല്ലഭ്യം ഏറ്റവും മോശമായി ബാധിച്ചു. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ മുതല്‍ ചെറുകിട ഭക്ഷണശാലകള്‍ വരെ പ്രവര്‍ത്തനം കുറക്കേണ്ട അവസ്ഥ. ചില റെസ്‌റ്റോറന്റുകള്‍ വാഴയിലയില്‍ ഭക്ഷണം വിളമ്ബാന്‍ തുടങ്ങി, പാത്രം കഴുകാനുളള വെള്ളം ലാഭിക്കാന്‍ വേണ്ടി ആണ് വാഴയില ഉപയോഗിക്കുന്നത്. ചിലര്‍ ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നു്.
മഴ കുറഞ്ഞത് ചെന്നെക്ക് തിരിച്ചടി ആയി. രാജ്യത്തിന്റെ മിക്ക ഇടങ്ങളിലും മണ്‍സൂണ്‍ തകര്‍ത്തു പെയ്യുന്നുണ്ടെങ്കിലും ചെന്നെയില്‍ മഴ മടിച്ചു നില്‍ക്കുകയാണ്. മഴ നിഴല്‍ മേഖല ആയതിനാലാണ് ഇവിടെ മഴകുറയുന്നത്

