കോൺഗ്രസ് സർവകക്ഷി യോഗത്തിൽ പങ്കെടുക്കില്ല


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്നു സൂചന. പാർട്ടി യോഗത്തിനില്ലെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് എംപി പറഞ്ഞു. സർവകക്ഷിയോഗത്തിൽ എടുക്കേണ്ട നിലപാടുകളെക്കുറിച്ച് ഇന്നലെ പ്രതിപക്ഷകക്ഷികൾ ചർച്ച ചെയ്തപ്പോൾ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നു. രാഹുൽ യോഗത്തിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് അദ്ദേഹമോ സോണിയയോ പ്രതികരിച്ചിട്ടില്ല.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരത്തേ തന്നെ യോഗം ബഹിഷ്കരിച്ചിരുന്നു. മായാവതി, എം.കെ.സ്റ്റാലിൻ, ചന്ദ്രബാബു നായിഡു എന്നിവരും പങ്കെടുക്കുന്നില്ല. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനു പകരം മകനും മന്ത്രിയുമായ കെ.ടി.രാമറാവു പങ്കെടുക്കും. ഡൽഹി മുഖ്യമന്ത്രി കേജ്‍രിവാളും പങ്കെടുക്കുന്നില്ല. ടിഡിപിയും ആം ആദ്മി പാർട്ടിയും പ്രതിനിധികളെ അയയ്ക്കും. സിപിഐ പങ്കെടുക്കുന്നുണ്ട്.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിനു പുറമേ 2022ൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം, ഈ വർഷം മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികാഘോഷം എന്നിവ ചർച്ച ചെയ്യാനാണു യോഗം വിളിച്ചത്. ലോക്സഭയിലോ രാജ്യസഭയിലോ ഒരംഗമെങ്കിലുമുള്ള എല്ലാ പാർട്ടികളുടെയും നേതാക്കളെയാണ് ക്ഷണിച്ചിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed