17ാം ലോക്സഭ; സ്പീക്കര്‍ തെരഞ്ഞെടുപ്പ് ബുധനാഴ്ച്ച, ബജറ്റവതരണം ജൂലൈ 5ന്
ന്യൂഡൽഹി: പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം നാളെ ആരംഭിക്കും. ആദ്യ രണ്ട് ദിവസം എംപിമാരുടെ സത്യപ്രതിജ്ഞയായിരിക്കും. സ്പീക്കറെ ബുധനാഴ്ച തെരഞ്ഞെടുക്കും. വ്യാഴാഴ്ച രാഷ്ട്രപതി പാലമെൻ്റിനെ അഭിസംബോധന ചെയ്യും. രണ്ടാം നരേന്ദ്രമോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് അഞ്ചിന് അവതരിപ്പിക്കും.
മുത്തലാഖ് ബിൽ, കേന്ദ്ര വിദ്യാഭ്യാസ സ്ഥാനപനങ്ങളിലെ അധ്യാപക സംവരണ ഭേദഗതി ബിൽ, ആധാർ അടക്കുള്ള ഭേദഗതി ബില്ലുകൾ തുടങ്ങിയവ ഈ സമ്മേളനത്തിൽ വരും.മുത്തലാഖ് ബിൽ പാസാക്കുന്നതിന് സർക്കാർ പ്രതിപക്ഷ സഹകരണം തേടും. രാജ്യസഭയിൽ ബില്ല് പാസ്സാക്കാനിടയില്ല.

