സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി എ.ടി.എമ്മിൽ നിന്നും 11 ലക്ഷം രൂപ കവർന്നു
ന്യൂഡൽഹി : എ.ടി.എമ്മിൽ പണം നിറയ്ക്കാനെത്തിയ കാഷ്യറെയും സെക്യൂരിറ്റി ജീവനക്കാരനെയും വെടിവച്ച് കൊലപ്പെടുത്തി 11 ലക്ഷം രൂപ അക്രമികൾ കവർന്നു. കാഷ്യറായ രജനീകാന്ത്, സെക്യൂരിറ്റി ജീവനക്കാരായ പ്രേം കുമാർ എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെ വടക്കൻ ഡൽഹിയിലെ നരേലയിലാണ് സംഭവം. മോട്ടോർ സൈക്കിളിലെത്തിയ അക്രമി സംഘം രജനികാന്തിെനയും പ്രേംകുമാറിനെയും വെടിവച്ചു വീഴ്ത്തിയ ശേഷം പണം കവരുകയായിരുന്നു. അക്രമികൾ 20 റൗണ്ട് വെടിവെച്ചതായി പോലീസ് പറഞ്ഞു. വെടിവെപ്പിന് ശേഷം ഇവരെ രാജാ ഹരിശ്ചന്ദ്ര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ ആഴ്ച ഇത് രണ്ടാം തവണയാണ് തലസ്ഥാന നഗരത്തിലെ എ.ടി.എമ്മിൽ കവർച്ചാ ശ്രമം നടക്കുന്നത്. ചൊവ്വാഴ്ച എ.ടി.എമ്മിൽ പണം നിറയ്ക്കുന്നതിനിടെ അക്രമികൾ സുരക്ഷാ ഗാർഡിനെയും മറ്റ് ജീവനക്കാർെക്കതിെരയും െവടിയുതിർത്തിരുന്നു. ജീവനക്കാർ പെട്ടെന്ന് എ.ടി.എമ്മിന്റെ ഷട്ടർ താഴ്ത്തിയത് മൂലമാണ് അന്ന് കവർച്ച നടക്കാതിരുന്നത്.
