സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾക്ക് കാരണം വൈദേശിക ഭരണം: ഉപരാഷ്ട്രപതി
ചണ്ധീഗഡ് : സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് കാരണം ഇന്ത്യയിലെ വൈദേശിക ഭരണമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കൊളോണിയൽ വൈദേശിക ഭരണം സ്ത്രീകളെ ബഹുമാനിച്ചിരുന്നില്ല. ഇതാണ് സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾക്ക് കാരണമാകുന്നതെന്നും കുരുക്ഷേത്ര സർവ്വകലാശാലയിൽ സംസാരിക്കവേ അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യൻ പാരന്പര്യം എല്ലായ്പ്പോഴും സ്ത്രീകൾക്ക് ബഹുമാനവും അംഗീകാരവുമാണ് നൽകിയിരുന്നത്.
ഇന്ത്യ വിളിക്കപ്പെടുന്നത് ഭാരത് മാത എന്നാണ്. നദികൾക്ക് സ്ത്രീകളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. അവയെ ആരാധിക്കുകയും ചെയ്യുന്നു. ഇതാണ് ഇന്ത്യൻ പാരന്പര്യം. എന്നാൽ വൈദേശിക ഭരണം സ്ത്രീകൾക്ക് ബഹുമാനം നൽകിയിരുന്നില്ല. ഇതിനാലാണ് സ്ത്രീകൾക്കെതിരായ ആക്രമണം വർദ്ധിക്കുന്നത് അദ്ദേഹം പറഞ്ഞു.
