യൂ­ണി­ഫോ­മിൽ മദ്യപി­ച്ചു: വനി­താ­ പോലീസ് ഓഫീ­സറെ­ സസ്പെ­ൻ­ഡ് ചെ­യ്തു­


ചെന്നൈ: യൂണിഫോം ധരിച്ച് കൊണ്ട് മദ്യപിക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്ന് വനിതാ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. തമിഴ്നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം. നടപടി പോലീസ് വകുപ്പിന് മുഴുവൻ നാണക്കേടാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

വഴിയരികിൽ ഒതുക്കിയിട്ടിരിക്കുന്ന കാറിന്റെ സീറ്റിലിരുന്ന് സുഹൃത്തുക്കളുമൊത്ത് വനിതാ ഓഫീസർ മദ്യപിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്നാണ് ഇവരെ സസ്പെൻഡ് ചെയ്യുകയാണെന്ന് ദിണ്ടിഗൽ എസ്.പി ആർ.ശക്തിവേൽ അറിയിച്ചത്. എന്നാൽ പോലീസുകാരി ഡ്യൂട്ടിയിലായിരുന്നില്ലെന്നും ഒരു ബന്ധുവിന്റെ വീട്ടിലെ പാർട്ടി കഴിഞ്ഞ് മടങ്ങും വഴിയാണ് സംഭവമെന്നും അദ്ദേഹം വിശദീകരിച്ചു. യൂണിഫോമിൽ മദ്യപിച്ചത് അച്ചടക്ക ലംഘനമാണെന്ന് കണ്ടാണ് സസ്പെൻഷനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ മദ്യപിച്ച പൊലീസുകാരിക്കെതിരെ ശക്തമായ പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed