പാരി തമിഴിലേക്ക്; നായിക നയൻതാര
അനുഷക ശർമ്മയുടെ ഹൊറർ ചിത്രം പാരി തമിഴിലേക്ക് എത്തുന്പോൾ തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാര അനുഷ്കയുടെ റോളിൽ എത്തുമെന്ന് റിപ്പോർട്ട്. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം സംവിധാനം ചെയ്തത് പ്രൊസീത് റോയി ആണ്. സ്വന്തം നിർമ്മാണ കന്പനിയായ ക്ലീൻ സ്ലേറ്റ് ഫിലിംസിന്റെ ബാനറിൽ അനുഷക തന്നെയാണ് ചിത്രം നിർമ്മിച്ചത്. കോളിവുഡിലെ വന്പൻ നിർമ്മാതാവാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം നേടിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ ചിരഞ്ജീവി നായകനാകുന്നു മെഗാ ചിത്രം സൈരാ നരസിംഗ റെഡ്ഡിയിലാണ് നയൻതാര അഭിനയിക്കുന്നത്. ശിവകാർത്തികേയൻ നായകനാകുന്ന മറ്റൊരു ചിത്രത്തിലും നായിക നയൻസാണ്.

