മൻ കി­ ബാ­ത്തി­നെ­ കയ്യൊ­ഴി‍­‍ഞ്ഞ് രചയി­താ­വ്


ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ പരിപാടിയെ ആസ്പദമാക്കി പുറത്തിറങ്ങിയ ‘മൻ കി ബാത്: എ സോഷ്യൽ റെവല്യൂഷനെ കയ്യൊഴി‍‍ഞ്ഞ് രചയിതാവ്. രാഷ്ട്രപതി അടക്കമുള്ള ഉന്നതരുടെ സാന്നിധ്യത്തിലാണ് രാജേഷ് ജയിൻ എഴുതിയ മൻകി ബാത്ത്: എ സോഷ്യൽ റെവല്യൂഷൻ‍ ഓൺ റേഡിയോ അടക്കമുള്ള രണ്ട് പുസ്തകം പ്രകാശനം ചെയ്തത്. എന്നാൽ‍ ഈ പുസ്തകം താനല്ല എഴുതിയതെന്ന് രാജേഷ് ജെയിൻ‍ പറഞ്ഞെന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ അരുൺ ഷൂരി വ്യക്തമാക്കുന്നു. രാജേഷ് ജെയിൻ എന്റെ സുഹൃത്താണ്. പുസ്തക പ്രകാശന ചടങ്ങിലേയ്ക്ക് തന്നെ വലിച്ചിഴയ്ക്കുകയായിരുന്നുവന്നും ചടങ്ങിൽ വെച്ച് ഒരു പ്രസംഗം വായിക്കാൻ ആവശ്യപ്പെട്ടുവെന്നും ജെയിൻ പറഞ്ഞതായി അരുൺ ഷൂരി പറഞ്ഞു.

ഷൂരിയുടെ വെളിപ്പെടുത്തലിനെ രാജേഷ് ജെയിൻ സ്ഥിരീകരിച്ചു. മൻ കി ബാത്തിന്റെ രചയിതാവല്ലെന്നും രചയിതാവിന്റെ സ്ഥാനത്ത് തന്റെ പേര് കണ്ടപ്പോൾ അത്ഭുതപ്പെട്ടെന്നും ജെയിൻ പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൻ കി ബാത്തിന്റെ റേഡിയോ പ്രക്ഷേപണത്തിന്റെ ചുമതക്കാരായ ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷനിൽ ഉദ്യോഗസ്ഥനായിരുന്നു ജെയിൻ. എന്നാൽ പുസ്തകത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed