സ്പീക്കറുടെ കസേരയിൽ അജ്ഞാതനായ യുവാവ് ഇരുന്ന സംഭവത്തിൽ അന്വേഷണം


അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ സ്പീക്കറുടെ കസേരയിൽ അജ്ഞാതനായ യുവാവ്. സ്പീക്കറുടെ കസേരയിൽ‍ ഇരിക്കുന്ന യുവാവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ‍ വൈറലാകുകയാണ് ഇപ്പോൾ. തുടർ‍ന്നു സ്പീക്കർ രാജേന്ദ്ര ത്രിവേദി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മാർച്ച് 28ന് ബഡ്‍ജറ്റ് സമ്മേളനം കഴിഞ്ഞശേഷമാണ് ചിത്രം എടുത്തിട്ടുള്ളത് എന്നാണ് നിഗമനം. കഴിഞ്ഞ ആഴ്ചയാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സ്പീക്കറുടെ ചെയറിൽ‍ യുവാവ് ഇരിക്കുന്ന ചിത്രം പ്രചരിച്ചത്. 

സ്പീക്കർക്കല്ലാതെ മറ്റാർക്കും ആ കസേരയിൽ ഇരിക്കാനാവില്ല. ഇത് സുരക്ഷാ പ്രശ്നം കൂടിയാണ്. എന്തെന്നാൽ സാമാജികർക്കും അധികാരപ്പെടുത്തിയ വ്യക്തികൾക്കും മാത്രമാണ് പ്രധാനഹാളിൽ പ്രവേശിക്കാൻ അനുവാദമുള്ളത്, − പട്ടേൽ പറഞ്ഞു. യുവാവ് എങ്ങനെയാണ് ഹാളിനുള്ളിൽ കടന്നതെന്നും ചിത്രങ്ങളെടുത്തതെന്നുമാണ് അന്വേഷിക്കുന്നത്. അന്വേഷണം പൂർത്തിയായ ശേഷം ഇത് പോലീസിന് കൈമാറുമെന്നും പട്ടേൽ പറഞ്ഞു.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ച ചിത്രങ്ങളിൽ നിന്ന് യുവാവിന്റെ പേര് രാഹുൽ എന്നാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഹാളിൽ മറ്റാരുമില്ലാതിരുന്നപ്പോൾ സ്പീക്കറുടെ കസേരയിൽ ഇരുന്ന് മറ്റൊരാൾക്കൊപ്പം എത്തുകയായിരുന്നുവെന്നും ചിത്രങ്ങൾ പകർത്തുകയായിരുന്നുവെന്നുമാണ് അനുമാനം.

സ്പീക്കറുടെ കസേരയിൽ ഇരിക്കുന്നതിന് പുറമേ എം.എൽ.എ.യുടെ കസേരയിൽ ഇരിക്കുന്ന മറ്റൊരു ചിത്രവുമുണ്ട്. ശൂന്യമായ നിയമസഭാ ഹാളിന്റെ പശ്ചാത്തലത്തിലുള്ള മറ്റ് ചിത്രവുമുണ്ട്. ബജറ്റ് സമ്മേളനം അവസാനിച്ച ശേഷമാണ് ചിത്രങ്ങൾ പ്രചരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed