മ​ഹാ​­​രാ​­​ഷ്ട്രയിൽ സ​ർ​­ക്കാ​ർ ജോ​­​ലി​­​ക​ളി​ൽ അ​നാ​­​ഥ​ർ​­ക്ക് സം​വ​ര​ണം


മുംബൈ: അനാഥർക്ക് കൈത്താങ്ങായി മഹാരാഷ്ട്ര സർക്കാർ. ഇനിമുതൽ മഹാരാഷ്ട്രയിൽ സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനാഥർക്ക് ഒരു ശതമാനം സംവരണം ഉണ്ടാകും. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ വിജ്ഞാപനം പുറത്തിറങ്ങിയതോടെ അനാഥരായ ഉദ്യോഗാർഥികൾക്ക് ജാതിതെളിയിക്കുന്ന സർട്ടിഫിക്കേറ്റും ആവശ്യമില്ല. 

രാജ്യത്ത് ഒരു സംസ്ഥാനം അനാഥർക്ക് സംവരണം എർപ്പെടുത്തുന്നത് ആദ്യമായാണ്. കഴിഞ്ഞ ജനുവരിയിലാണ് സർക്കാർ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മഹാരാഷ്ട്രയിൽ സർക്കാർ നിയന്ത്രണത്തിലുള്ള അനാഥാലയങ്ങളിൽ എകദേശം 3,900 അനാഥരാണ് ഉള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed