ഹൈദരാബാദിൽ ഒരു മാസത്തേയ്ക്ക് ഡ്രോണുകൾക്ക് നിരോധനം
ഹൈദരാബാദ്: ഒരു മാസത്തേക്ക് ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നത് ഹൈദരാബാദിൽ നിരോധിച്ചു. ഏപ്രിൽ എട്ട് മുതൽ മേയ് ഏഴ് വരെയാണ് ഡ്രോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് വിവരത്തെ തുടർന്നാണ് നടപടി. ഹൈദരാബാദ് പോലീസാണ് ഡ്രോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരേ ഐ.പി.സി സെക്ഷൻ 188 പ്രകാരം കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

