വൃ­ക്കയിൽ അണു­ബാ­ധ: ലാലു എയിംസിൽ


ന്യൂഡൽഹി/റാഞ്ചി: ബിഹാർ മുൻമുഖ്യമന്ത്രിയും ആർ.ജെ.ഡി. നേതാവുമായ ലാലു പ്രസാദ് യാദവിന് (69) വൃക്കയിൽ അണുബാധയെന്നു സ്ഥിരീകരിച്ചു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നടത്തിയ വിദഗ്ധപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലുകേസുകളിൽ 14 വർഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട ലാലുവിനെ വ്യാഴാഴ്ച ഉച്ചയോടെയാണ് എയിംസിൽ പരിശോധനയ്ക്ക് കൊണ്ടുവന്നത്. അതിനിടെ, രോഗംമൂലം അവശനായ ലാലുവിനെ വിമാനത്തിനുപകരം തീവണ്ടിയിൽ ഡൽഹിയിലേക്കു കൊണ്ടുപോയത് വിവാദമായി. വിമാനത്തിൽ കൊണ്ടുപോകാൻ സമ്മതിക്കാതിരുന്നത് ജാർഖണ്ധ് സർക്കാരാണെന്നാണ് ആരോപണം. രാഷ്ട്രീയമായി ലാലുവിനോടു വിയോജിപ്പുള്ളവർപോലും അദ്ദേഹത്തിനു വിമാനയാത്ര നിഷേധിച്ചതിൽ പ്രതിഷേധിച്ചു. 17 മണിക്കൂർ തീവണ്ടിയാത്രയ്ക്കുശേഷമാണ് അദ്ദേഹത്തെ ഡൽഹിയിലെത്തിച്ചത്.

കാലിത്തീറ്റകുംഭകോണക്കേസിലെ പരാതിക്കാരനും ജാർഖണ്ധിലെ ഭക്ഷ്യമന്ത്രിയുമായ ബി.ജെ.പി. നേതാവ് സരയുറായി തന്റെ സർക്കാരിന്റെ നടപടിക്കെതിരേ രംഗത്തെത്തി. വിമാനനിരക്ക് അനുവദിക്കാനാവില്ലെന്ന തീരുമാനം അപകടമാണെന്നും രാഷ്ട്രീയമര്യാദയുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

റാഞ്ചി സെൻട്രൽ ജയിലിൽ തടവിലായിരുന്ന ലാലുവിനെ 17−നാണ് രാജേന്ദ്ര ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചത്. അവിടത്തെ ഡോക്ടർമാർ ഒരാഴ്ച മുന്പുതന്നെ എയിംസിലേക്കു കൊണ്ടുപോകാൻ നിർദേശിച്ചെങ്കിലും അതു വൈകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed