അവകാ­­­ശങ്ങൾ നേ­­­ടി­­­യെ­­­ടു­­­ക്കാൻ പി­­­ന്നാ­­­ക്ക വി­­­ഭാ­­­ഗങ്ങൾ‍ ഒന്നി­­­ച്ചു­­­നി­­­ൽ‍­­ക്കണം: കു­­­മ്മനം


കൊച്ചി: പട്ടികജാതി, വർഗ, ആദിവാസി ജനവിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഈ വിഭാഗങ്ങളെല്ലാം ഒന്നിച്ചുനിൽക്കണമെന്നു ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ. പട്ടികജാതി-പട്ടികവർഗ മോർച്ചയുടെ നേതൃത്വത്തിൽ എസ്‌.സി, എസ്.ടി സംഘടനകളുടെ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാകാലങ്ങളായി ഇടതുവലത് മുന്നണികൾ എസ്.‌സി, എസ്.ടി വിഭാഗങ്ങളെ വഞ്ചിക്കുകയാണ്. ഈ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ക്ഷേമ ഫണ്ടുകൾ അവരിലേക്കെത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

പട്ടികജാതി, വർഗ കർമസമിതിക്ക് യോഗം രൂപം നൽകി. രക്ഷാധികാരികളായി എൻ.കെ. നീലകണ്ഠൻ, എം.കെ. കുഞ്ഞോൽ എന്നിവരെയും ജനറൽ കൺവീനർമാരായി പി.എം. വേലായുധനെയും പി. സുധീറിനെയും തിരഞ്ഞെടുത്തു. 11ന് സെക്രട്ടേറിയറ്റിന് മുന്നിൽ പട്ടികജാതി, വർഗത്തോടുള്ള വഞ്ചനയ്ക്കെതിരെ സത്യഗ്രഹം സംഘടിപ്പിക്കും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, ഷാജുമോൻ വട്ടേക്കാട്, ഡോ. പി.പി വാവ, സി.എം പുരുഷോത്തമൻ, സർജു തെയ്ക്കാവ് തുടങ്ങിയവർ പ്രസംഗിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed