മാ​­​ധ്യ​മ ​പ്ര​വ​ർ​­ത്ത​ക​നെ­ ട്ര​ക്ക് ക​യ​റ്റി­ കൊ​­​ന്നു­


ഭോപ്പാൽ : മധ്യപ്രദേശിൽ മണൽ മാഫിയയും പോലീസും തമ്മിലുള്ള ഒത്തുകളി ഒളിക്യാമറ ഓപ്പറേഷനുകളിലൂടെ പുറത്തുകൊണ്ട് വന്ന മാധ്യമ പ്രവർത്തകനെ ട്രക്ക് കയറ്റി കൊന്നു. ന്യൂസ് വേൾഡ് ചാനലിലെ മാധ്യമ പ്രവർത്തകനായിരുന്ന സന്ദീപ് ശർമ്മയാണ്(35) കൊല്ലപ്പെട്ടത്. 

സന്ദീപിനെ ട്രക്ക് ഇടിച്ചു വീഴ്ത്തിയശേഷം ദേഹത്തുകൂടി വാഹനം കയറിപ്പോകുകയായിരുന്നു. പരിക്കേറ്റ സന്ദീപിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്ദീപിനെ ട്രക്ക് പിന്തുടരുന്നതിന്‍റെയും ട്രക്ക് ഇടിച്ചു വീഴ്ത്തുന്നതിന്‍റെയും സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സന്ദീപിനെ ഇടിച്ചശേഷം ട്രക്കുമായി ഡ്രൈവർ കടന്നുകളഞ്ഞു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാൻ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed