വി­ജയ് മല്യയു­ടെ­ സ്വത്തു­കൾ കണ്ടു­കെ­ട്ടു­ന്നു­


വിവാദ വ്യവസായി വിജയ് മല്യയുടെ സ്വത്തുകൾ കണ്ടുകെട്ടുന്നു. സ്വത്തുകൾ കണ്ടുകെട്ടുന്നതിന് നടപടികൾ ആരംഭിക്കാനുള്ള നീക്കത്തിലാണ് എൻഫോഴ്സ് ഡയറക്ടറേറ്റ്. 17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് കടന്ന കേസിൽ 2016 ജൂണിൽ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിദേശനാണ്യ വിനിമയച്ചട്ടപ്രകാരമാണ് മല്യയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

കിംഗ് ഫിഷർ എയർലൈൻസിന് വേണ്ടിയാണ് മല്യ വൻതുകകൾ ബാങ്കിൽ നിന്നും വായ്പയായി വാങ്ങിയത്. വൻ മുതൽ മുടക്കിൽ തുടങ്ങിയ കിംഗ് ഫിഷർ എയർലൈൻസ് നഷ്ടത്തിലായതോടെ കന്പനി അടച്ചുപൂട്ടുകയായിരുന്നു.  വൻതുക തിരികെ ലഭിക്കാതെ വന്നതിനെത്തുടർന്ന്  17 ബാങ്കുകൾ ചേർന്ന കൺസോർഷ്യം മല്യയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed