അംബേ­ദ്കർ വി­ഭാ­വനം ചെ­യ്ത ഇന്ത്യയാണ് പു­തി­യ ഇന്ത്യയെ­ന്ന് പ്രധാ­നമന്ത്രി­


ന്യൂഡൽഹി : ഇന്ത്യൻ ഭരണഘടനാ ശിൽപിയായ അംബേദ്കർ വിഭാവനം ചെയ്ത ഇന്ത്യയാണ് പുതിയ ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏപ്രിൽ 14 ബാബാ സാഹിബ് അംബേദ്കറുടെ ജന്മദിനമാണ്. ജന്മദിനത്തോടനുബന്ധിച്ച് ഏപ്രിൽ 14 മുതൽ മെയ് 5 വരെ രാജ്യത്ത് ഗ്രാമ സ്വരാജ് അഭിയാൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും മോദി വ്യക്തമാക്കി. ഇന്ത്യയെ വ്യവസായ സ്രോതസ്സായി മാറ്റുകയെന്നായിരുന്നു അംബേദ്കർ വിഭാവനം ചെയ്തത്. സ്വയം പര്യാപ്തമാവുകയെന്ന അംബേദ്കറുടെ കാഴ്ചപ്പാടിൽ ഞങ്ങളും ഏറെ ആകൃഷ്ടരായിരിക്കുകയാണ്. അടിസ്ഥാനസൗകര്യ വികസനത്തിൽ ബി.ആർ അംബേദ്കർ മുന്നോട്ട് വെച്ച ആശയങ്ങളോട് ഇന്ത്യ ഏറെകടപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 40കളിൽ രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചും ശീതയുദ്ധത്തെക്കുറിച്ചുമായിരുന്നു ആഗോള ചർച്ചകൾ. എന്നാൽ ഐക്യത്തെ കുറിച്ചും സംഘടിതമായി നിൽക്കേണ്ട ആവശ്യത്തെക്കുറിച്ചുമായിരുന്നു അംബേദ്കറിന്റെ ആശയങ്ങൾ. ആ ആശയങ്ങളാണ് ഇപ്പോൾ നടപ്പിലാക്കുന്നതെന്നും മോദി വ്യക്തമാക്കി.

രാമനവമി ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു കൊണ്ടായിരുന്നു പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്. മഹാത്മാഗന്ധി രാമനാമത്തിൽ വിശ്വസിച്ചിരുന്ന ആളാണ്. ഇന്ത്യയിലെ അവതരങ്ങൾക്കായി ആസിയാൻ രാജ്യങ്ങൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നതും രാമായണത്തെ ആണ്. രാമായണം ഇന്ത്യയെ മാത്രമല്ല, ആസിയാൻ രാജ്യങ്ങളേയും പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed