ആ​ധാ​ർ‌ വി​­​വ​ര​ങ്ങ​ൾ ചോ​­​ർ​­ന്ന​താ​­​യ വാ​­​ർ​­ത്ത പ്ര​സി​­​ദ്ധീ​­​ക​രി​­​ച്ച മാധ്യമത്തിനെതിരെ ന​ട​പ​ടി­ സ്വീ​­​ക​രി​­​ക്കും


ന്യൂഡൽഹി : ആധാർ‌ വിവരങ്ങൾ ചോർെന്നന്ന് വാർത്ത പ്രസിദ്ധീകരിച്ച ഓൺലൈൻ പോർട്ടലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യു.ഐ.ഡി.എ.ഐ. ആധാർ ഡേറ്റാബേസിൽ ചോർച്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും ആധാർ‌ വിവരങ്ങൾ ഭദ്രവും സുരക്ഷിതവുമാണെന്നും യു.ഐ.ഡി.എ.ഐ അറിയിച്ചു.  അടിസ്ഥാന മില്ലാത്ത വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും. 

ചോർച്ചയുണ്ടായിട്ടുണ്ടെങ്കിൽ തന്നെ അത് പ്രസ്തുത കന്പനിയുടെ ഡേറ്റബേസ് ആയിരിക്കും. അതിന് യു.ഐ.ഡി.എ.ഐയുടെ കീഴിലുള്ള ഡേറ്റയുമായി യാതൊരു   ബന്ധവുമുണ്ടാകില്ലെന്നും ആധാർ അധികൃതർ വ്യക്തമാക്കി. ബിസിനസ് ടെക്നോളജി ന്യൂസ് വെബ്സൈറ്റായ ഇസഡ്‌ഡി നെറ്റാണ് ആധാർ ചോർച്ചയുടെ പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. സർക്കാർ തലത്തിൽ  പ്രവർത്തിക്കുന്ന കന്പനിയിൽനിന്ന് വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ട്. കന്പനിയുടെ സിസ്റ്റത്തിലുണ്ടായ പിഴവാണ് ചോർച്ചയ്ക്കു കാരണമായത്. ഈ പിഴവ്  മുതലെടുത്ത് ഹാക്കർമാർ വിവരങ്ങൾ ചോർത്തുകയായിരുന്നു. ആധാറുമായി ഉപയോക്താവ് ബന്ധപ്പെടുത്തിയിരിക്കുന്ന സേവനങ്ങളുടെ വിവരങ്ങളെല്ലാം  ചോർത്തിയെടുക്കാൻ കഴിയും. ആധാർ ഉപയോക്താക്കളുടെ പേരുകളും 12 അക്ക തിരിച്ചറിയൽ നന്പറും ബാങ്ക് വിവരങ്ങളുമാണ് ചോർന്നതെന്ന് വെബ്സൈറ്റ് പറയുന്നു. എന്നാൽ ഏതു  കന്പനിയിൽനിന്നാണ് സുരക്ഷാ പിഴവ് സംഭവിച്ചതെന്നുമുള്ള വിവരങ്ങൾ വെബ്സൈറ്റ് പുറത്തുവിട്ടിട്ടില്ല. 

ആധാർ നന്പരുള്ള ആരെ വേണമെങ്കിലും ബാധിക്കാവുന്ന പ്രശ്നമാണിതെന്ന് ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ടി സുരക്ഷാവിദഗ്ധൻ കരൺ  സൈനി പറയുന്നു. ഉപയോക്താവിന്‍റെ സഹായമില്ലാതെ, അയാൾ അറിയാതെ, വിവരങ്ങൾ ആർക്കും തട്ടിയെടുക്കാനാകും. ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ്  ഇന്‍റർഫേസ്(എ.പി.ഐ) ലൊക്കേറ്റ് ചെയ്തിരിക്കുന്ന യു.ആർ.എൽ (യുണിഫോം റിസോഴ്സ് ലൊക്കേറ്റർ) മാത്രം അറിഞ്ഞാൽ മതി. ഇതിനാകട്ടെ വെറും 20 മിനിറ്റ്  മതിയെന്നും സൈനി പറയുന്നു.  പ്രപഞ്ചം നിലനിൽക്കുവോളം ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്നാണ് കേന്ദ്ര സർക്കാരിന്‍റെ തിരിച്ചറിയൽ അഥോറിറ്റിയായ യു.ഐ.ഡി.എ.ഐ സുപ്രീം  കോടതിയിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed