കർണാ­ടകത്തിൽ കോ­ൺഗ്രസി­ന് മു­ൻതൂ­ക്കമു­ണ്ടെ­ന്ന് സർ­വ്വേ­ റി­പ്പോ­ർ­ട്ട്


ന്യൂഡൽഹി : ബി.ജെ.പി നടത്തിയ ആഭ്യന്തര സർവ്വേയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന കർണാടകത്തിൽ കോൺഗ്രസിന് മുൻതൂക്കമുണ്ടെന്ന്  കണ്ടെത്തിയതായി റിപ്പോർട്ട്. 224 അംഗ സഭയിൽ 100 സീറ്റിൽ കോൺഗ്രസിന് മുൻ തൂക്കമുണ്ടെന്നാണ് സർവ്വേയിലെ കണ്ടെത്തൽ. ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിക്കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനം കൂടി വന്നതോടെ കൂടുതൽ പ്രതിരോധത്തിലായി എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

ആരോപണവിധേയനായ ബി.എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയത് വോട്ടർമാർ വേണ്ടത്ര സ്വീകരിച്ചിട്ടില്ലെന്നും കണ്ടെത്തലുണ്ട്. ഇതിനെ മറികടക്കാൻ മോദിയെ പങ്കെടുപ്പിച്ച് കൂടുതൽ റാലി നടത്താനാണ് ബിജെപി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ക്ഷേത്ര സന്ദർശനവുമായി രാഹുൽ ഗാന്ധി കർണാടകത്തിൽ പര്യടനം തുടരുന്നതിലൂടെ ഹിന്ദുത്വ കാർഡ് കോൺഗ്രസും കൃത്യമായി കളിക്കുകയാണ്. ബി.ജെ.പിയുടെ വോട്ടുബാങ്കിൽ വിള്ളുണ്ടാക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ലിംഗായത്തുകളെ പ്രത്യേക മതമാക്കി വിഷയം കേന്ദ്രത്തിന് വിട്ടത് മറികടക്കാൻ സമുദായ നേതാക്കളെ നേരിട്ട് കാണാൻ അമിത് ഷായുടെ സഹായം തേടിയിരിക്കുകയാണ് സംസ്ഥാന ഘടകം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed