കാ­ലാ­വസ്ഥാ­ വ്യതി­യാ­നത്തെ­ പ്രതി­രോ­ധി­ക്കാൻ വേ­ദങ്ങളി­ലേ­ക്ക് മടങ്ങണമെ­ന്ന് മോ­ദി­


ന്യൂഡൽഹി : കാലാവസ്ഥാ വ്യതിയാനം തീർക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വേദങ്ങളിലേക്കുള്ള മടക്കം സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്റർ‍നാഷണൽ‍ സോളാർ‍ അലയൻസ് (ഐ.എസ്.എ) സ്ഥാപക സമ്മേളനത്തിൽ‍ സംസാരിക്കുകയായിരുന്നു മോദി. ലോകത്തിന്റെ ആത്മാവായിട്ടാണ് വേദങ്ങൾ‍ സൂര്യനെ പരിഗണിക്കുന്നത്. ജീവിതത്തെ പരിപോഷിപ്പിക്കുന്നത് ഈ ആത്മാവാണ്. ഇന്ന് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ഈ പുരാതനമായ ആശയത്തിലേക്ക് നമ്മൾ‍ മടങ്ങിപ്പോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകവ്യാപകമായ സൗരോർജ വിപ്ലവം സൃഷ്ടിക്കുന്നതിന് പത്തിന കർമപരിപാടിയും മോദി മുന്നോട്ടുവെച്ചു. എല്ലാ രാജ്യങ്ങൾക്കും സൗരോർജ സാങ്കേതിക വിദ്യ ലഭ്യമാക്കുക, ഊർജ ഉപയോഗത്തിലെ സൗരോർജത്തിന്റെ പങ്ക് വർദ്ധിപ്പിക്കുക, സൗരോർജ മേഖലയിൽ പുതിയ കണ്ടെത്തലുകൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് മോദിയുടെ പത്തിന കർമപരിപാടിയിലുള്ളത്. രാഷ്ട്രപതി ഭവനിലാണ് ഐ.എസ്.എയുടെ പ്രഥമ സമ്മേളനം നടക്കുന്നത്. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, വെനസ്വേലൻ പ്രസിഡണ്ട് നിക്കോളാസ് മഡുറോ, ബംഗ്ലാദേശ് പ്രസിഡണ്ട് അബ്ദുള്‍ ഹമീദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അന്പതിലധികം രാജ്യങ്ങളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed