ഉ​ത്ത​ർ​­പ്ര​ദേ​­​ശി​ൽ ബി​­​.എ​സ്.പി​­​യും കോ​­​ൺഗ്ര​സും കൈ​­​കോ​­​ർ​­ക്കു​­​ന്നു­


ന്യൂഡൽഹി : ബി.എസ്.പി സ്ഥാനാർഥിയെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കാൻ കോൺ‍ഗ്രസ് തീരുമാനിച്ചു. കോൺ‍ഗ്രസുമായി കൈകോർക്കാൻ ബി.എസ്.പി സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് കോൺ‍ഗ്രസ് ബി.എസ്.പിയെയും പിന്തുണയ്ക്കുന്നത്.  

വർഗീയ രാഷ്ട്രീയത്തെ എതിർക്കാനും അടിച്ചമർത്താനും മതേതര ശക്തികളുമായി കൈകോർക്കാൻ തീരുമാനിച്ചതായും ഇക്കാരണത്താലാണു ബി.എസ്.പി സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്നും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് അജയ്സിംഗ് ലല്ലു പി.ടി.ഐയോടു പറഞ്ഞു. 

കഴിഞ്ഞയാഴ്ച കോൺഗ്രസുമായി കൊടുക്കൽ വാങ്ങൽ ബന്ധത്തിനു തയാറാണെന്നു ബി.എസ്.പി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശിൽ കോൺ‍ഗ്രസ് സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ, യു.പിയിൽ ബി.എസ്.പി സ്ഥാനാർഥിക്കു കോൺ‍ഗ്രസിന്‍റെ പിന്തുണയും മായാവതി ആവശ്യപ്പെട്ടു.  ഇതിന്‍റെ തുടർച്ചയായാണ്  കോൺഗ്രസിന്‍റെ പരസ്യ കൈകൊടുക്കൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed