രാ​­​ജ​സ്ഥാ​ൻ ഉ​പ​തിര​ഞ്ഞെ​­​ടു​­​പ്പു​­​ക​ളി​ൽ കോ​­​ൺഗ്ര​സിന് വി­ജയം


ജയ്പുർ : രാജസ്ഥാൻ ഉപതിരഞ്ഞെടുപ്പുകളിൽ കോൺ‍ഗ്രസ് തിരിച്ചുവരവ് തുടരുന്നു. ആറു ജില്ലാ കൗൺ‍സിലിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ നാലെണ്ണത്തിൽ കോൺ‍ഗ്രസ് വിജയിച്ചു. 20 പഞ്ചായത്ത് സമിതി സീറ്റുകളിൽ 12 എണ്ണത്തിലും ആറ് മുനിസിപ്പൽ സീറ്റുകളിൽ നാലെണ്ണത്തിലും കോൺ‍ഗ്രസ് സ്ഥാനാർഥികൾ വിജയിച്ചു. 

പാർലമെന്‍റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം സ്വന്തമാക്കിയതിനു പിന്നാലെയാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പുകളിലെ വിജയം. അതേസമയം, സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിക്ക് ഒരു ജില്ലാ കൗൺ‍സിലിൽ മാത്രമാണ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ കഴിഞ്ഞത്. എട്ടു പഞ്ചായത്ത് സമിതി സീറ്റുകളിലും രണ്ടു മുനിസിപ്പൽ കൗൺസിൽ ബി.ജെ.പി സ്ഥാനാർഥികൾ വിജയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed