നീറ്റ് പരീക്ഷകൾക്ക് ആധാർ നിർബന്ധമല്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി : ആധാർ കാർഡ് നീറ്റ് ഉൾപ്പെടെയുള്ള അഖിലേന്ത്യാ പരീക്ഷകൾക്ക്് നിർബന്ധമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ നിർബന്ധം പിടിക്കാൻ പാടില്ലെന്ന് സി.ബി.എസ്.ഇക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി. നേരത്തെ നീറ്റ് പരീക്ഷ എഴുതാൻ ആധാർ നന്പർ നിർബന്ധമാക്കി സി.ബി.എസ്.ഇ ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്തിലുള്ള അഞ്ചംഗ ബെഞ്ച് ആധാർ നിർബന്ധമല്ലാതാക്കിയ വിവരം വെബ്സൈറ്റിലൂടെ വിജ്ഞാപനം ചെയ്യാനും സി.ബി.എസ്.ഇയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികളിൽ വിധി വരുന്നത് വരെ ആധാർ നിർബന്ധമാക്കില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പു നൽകിയിരുന്ന കാര്യവും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പാസ്പോർട്ട് നന്പർ, ഡ്രൈവിംഗ് ലൈസൻസ്, ബാങ്ക് േസ്റ്ററ്റ്മെന്റ്, വോട്ടേഴ്സ് ഐ.ഡി, റേഷൻ കാർഡ് തുടങ്ങിയവയായിരിക്കണം സി.ബി.എസ്.ഇ വിദ്യാർഥികളുടെ കൈയിൽ നിന്ന് തിരിച്ചറിയൽ രേഖയായി വാങ്ങേണ്ടതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

