കാ­ർ‍­ത്തി­ ചി­ദംബരത്തി­നെ­തി­രെ കൂ­ടു­തൽ‍ കേ­സു­കൾ‍


ന്യൂഡൽഹി : ഐ.എൻ.എക്‌സ്‌ മീഡിയ ക്രമക്കേട്‌ കേസിൽ‍ അറസ്റ്റിലായ കാർ‍ത്തി ചിദംബരത്തിനെതിരേ കൂടുതൽ‍ കേസുകൾ‍ രജിസ്റ്റർ‍ ചെയ്യാനൊരുങ്ങി സി.ബി.ഐയും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും. ഐ.എൻ‍.എക്‌സിന് പുറമേ മറ്റ് ചില കന്പനികൾ‍ക്കും ഫോറിൻ ഇൻ‍വെസ്റ്റ്‌മെന്റ്‌ പ്രമോഷൻ ബോർ‍ഡി(എഫ്‌.ഐ.പി.ബി) ന്റെ വിദേശനിക്ഷേപാനുമതി തരപ്പെടുത്തിക്കൊടുത്തു എന്ന ആരോപണത്തിന്മേലാണ് നടപടിക്കൊരുങ്ങുന്നത്.  ഇക്കാര്യത്തിൽ‍ കാർ‍ത്തിക്കെതിരെ തെളിവുകൾ‍ ലഭിച്ചതായാണ് റിപ്പോർട്ട്.  ആരോപണങ്ങളിൽ‍ ഉൾ‍പ്പെട്ട അഡ്വാന്റേജ്‌ സ്‌ട്രാറ്റജിക്‌ കൺസൾ‍ട്ടിംഗ് പ്രൈവറ്റ്‌ ലിമിറ്റഡ്‌ കാർ‍ത്തിയുടെ നിയന്ത്രണത്തിലായിരുന്നു. 

എഫ്‌.ഐ.പി.ബിയുടെ വിദേശനിക്ഷേപാനുമതി സംഘടിപ്പിക്കാൻ മറ്റ് രണ്ട് കന്പനികളിൽ‍നിന്നുകൂടി ഈ സ്വകാര്യ കൺസൾ‍ട്ടിംഗ് ഏജൻസി പണം കൈപ്പറ്റിയിരുന്നു. ഇതേത്തുടർ‍ന്ന്‌ ഈ കന്പനികൾ‍ക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി ലഭിച്ചു. ഐ.എൻ.എക്‌സ്‌. മീഡിയാ കന്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ കാർ‍ത്തി അനുമതി നേടിയെടുത്തതും അഡ്വാന്റേജ്‌ സ്‌ട്രാറ്റജിക്‌ കൺസൾ‍ട്ടിംഗ് ഏജൻസി മുഖേനയാണ്‌. ഇതേത്തുടർ‍ന്ന്‌ ഏജൻസി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലായിരുന്നു. 

എന്നാൽ‍, കാർ‍ത്തി ചിദംബരത്തിനെതിരെ ഉയർ‍ന്ന പുതിയ ആരോപണങ്ങളെപ്പറ്റി അറിയില്ലെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകൻ മനു അഭിഷേക്‌ സിംഘ്‌വി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed