ഗൗ­രി­ ലങ്കേഷ് വധത്തിൽ‍ ഒരാൾ‍ കസ്റ്റഡി­യി­ൽ‍


ബംഗളൂരു : മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഒരാളെ പ്രത്യേകാന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം ബംഗളൂരുവിൽ അറസ്റ്റിലായ മാണ്ധ്യ മദ്ദൂർ സ്വദേശി നവീൻ കുമാറിനെയാണ്(38) കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ഗൗരി ലങ്കേഷ് വധവുമായി ബന്ധമില്ലെന്നാണ് നവീൻ അവകാശപ്പെടുന്നതെങ്കിലും ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണ സംഘം. 

ഹിന്ദുയുവസേന സ്ഥാപകാംഗമാണ് നവീൻ കുമാറെന്ന് പോലീസ് പറഞ്ഞു. രഹസ്യകേന്ദ്രത്തിൽ നാലുപേരോടൊപ്പം വെടിവെപ്പ് പരിശീലനം ലഭിച്ചതായി ഇയാൾ പോലീസിന് മൊഴി നൽകിയിരുന്നു. തുടർന്നാണ് ഗൗരി ലങ്കേഷ് വധക്കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേകസംഘത്തിന് നവീൻ കുമാറിനെ കൈമാറിയത്. മെജസ്റ്റിക് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽനിന്ന് കഴിഞ്ഞാഴ്ചയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നവീൻ കുമാറിനെ പോലീസ് അറസ്റ്റുചെയ്തത്. ഇയാളിൽ നിന്ന്  0.32 കാലിബർ തോക്കും 15 വെടിയുണ്ടകളും പിടിച്ചെടുത്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed