വി­ദ്യാ­ർ‍­ത്ഥി­കളി­ൽ‍­ നി­ന്ന് അമി­ത തു­ക ഈടാ­ക്കി­യാൽ‍ ബസ്സു­കൾ‍­ക്കെ­തി­രേ നടപടി­


കൽപറ്റ : വിദ്യാർ‍ത്ഥികളിൽ‍ നിന്ന് അമിത നിരക്ക് ഈടാക്കുന്ന ബസുകൾ‍ക്കെതിരേ മോട്ടോർ‍വാഹന വകുപ്പ് നടപടി തുടങ്ങി. പുതുക്കിയ ബസ് യാത്രാ നിരക്ക് നിലവിൽ‍ വന്ന സാഹചര്യത്തിൽ‍ നിജപ്പെടുത്തിയ നിരക്കിന് വിരുദ്ധമായി വിദ്യാർ‍ത്ഥികളിൽ‍ നിന്ന് അമിത തുക ഈടാക്കരുതെന്ന് റീജണൽ‍ ട്രാൻ‍സ്‌പോർ‍ട്ട് ഓഫീസർ‍. വിദ്യാർ‍ത്ഥികളോട് അപമര്യാദമായോ പെരുമാറുന്ന സ്വകാര്യ ബസ് ജീവനക്കാർ‍ക്കെതിരെയും ബസുടമകൾ‍ക്കെതിരെയും നടപടി സ്വീകരിക്കും. 

വിദ്യാർ‍ത്ഥികളുടെ മിനിമം നിരക്കിൽ‍ വ്യത്യാസമില്ല. രണ്ടാം ഫെയറിൽ‍ പൊതുജനങ്ങളുടെ നിരക്കിലും വ്യത്യാസമില്ല. വിദ്യാർ‍ത്ഥികളുടെ നിരക്കിൽ‍ രണ്ടും മൂന്നും ഫെയർ‍‌േസ്റ്റജുകൾ‍ക്ക് രണ്ടുരൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ‍ വിദ്യാർ‍ത്ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ‍ വാക്കേറ്റവും സംഘർ‍ഷവുമുണ്ടായിരുന്നു. ഇതേത്തുടർ‍ന്നാണ് വിദ്യാർ‍ത്ഥി കൺ‍സെഷനുമായി ബന്ധപ്പെട്ട നിരക്കുകളിൽ‍ അധികൃതർ‍ വ്യക്തത വരുത്തിയത്

You might also like

  • Lulu Exchange
  • Straight Forward

Most Viewed