സ്ത്രീ­കളു­ടെ­ തു­ല്യ പങ്കാ­ളി­ത്തം ഉറപ്പു­വരു­ത്തേ­ണ്ടത് സമൂ­ഹത്തി­ന്റെ­ കടമയാ­ണ് : മോ­ദി­


ന്യൂഡൽഹി : സ്ത്രീകളുടെ പുരോഗതി എന്നതിൽ നിന്ന് സ്ത്രീകൾ നയിക്കുന്ന പുരോഗതി എന്ന സ്ഥിതിയിലേക്ക് സമൂഹം നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ട്രാഷ് മഹോത്സവമാഘോഷിച്ച ഛത്തീസ്ഗഢ് നടപടിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മാലിന്യനിർമ്മാർജനവും പുനരുപയുക്ത മാലിന്യ അവബോധവും വളർത്തുന്നതിൽ ഛത്തീസ്ഗഢ് നടപ്പാക്കിയ പദ്ധതി അഭിനന്ദനാർഹമാണെന്നാണ് മോദി പറഞ്ഞത്. മാലിന്യത്തെ ഊർജമായും ധനമായും മാറ്റിമറിക്കാനുള്ള പദ്ധതികൾക്ക് എല്ലാവരുടേയും പിന്തുണ ഉറപ്പാക്കണമെന്നും രാജ്യത്തോട് മോദി ആഹ്വാനം ചെയ്തു.

പല ദേശീയദുരന്തങ്ങളുമുണ്ടാകുന്നത്ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള നമ്മുടെ അശ്രദ്ധ കൊണ്ടാണ്. ജാഗ്രതയോടെയിരിക്കുകയും നിയമങ്ങൾ അണുവിട തെറ്റാതെ പാലിക്കുകയും ചെയ്താൽ പല അപകടങ്ങളെയും പ്രതിരോധിക്കാനാവുമെന്നും മോദി മൻ കി ബാത്തിൽ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed