വി­വാ­ഹ സമ്മാ­നം തു­റന്നു­ നോ­ക്കു­ന്പോൾ അജ്ഞാ­ത വസ്തു­ പൊ­ട്ടി­ത്തെ­റി­ച്ച് വരൻ മരി­ച്ചു­


ഭുവനേശ്വർ : വിവാഹസമ്മാനം തുറന്നു നോക്കിപ്പോൾ പൊട്ടിതെറിച്ച് നവവരൻ മരിച്ചു. ഒഡിഷയിലെ ബൊലാങ്കിർ ജില്ലയിലാണു സംഭവം. വിവാഹ സമ്മാനങ്ങൾ തുറന്നു നോക്കുന്പോൾ അജ്ഞാത വസ്തു പൊട്ടിത്തെറിച്ചാണ് യുവാവ് മരിച്ചത്. പൊള്ളലേറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്പോഴായിരുന്നു മരണം. 

ഇദ്ദേഹത്തിന്റെ മുത്തശ്ശി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ഭാര്യയ്ക്കും ഗുരുതര പരുക്കുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഫെബ്രുവരി 21നായിരുന്നു യുവാവിന്റെ വിവാഹം. അജ്ഞാതനായ ഒരു വ്യക്തിയാണു സമ്മാനം നൽകിയത്. തുടർന്ന് കഴിഞ്ഞ ദിവസം സമ്മാനങ്ങൾ തുറന്നു നോക്കുന്പോഴായിരുന്നു അപകടം. വൻ സ്‌ഫോടന ശബ്ദത്തോടെയാണ് ‘സമ്മാനം’ പൊട്ടിത്തെറിച്ചതെന്നു പ്രദേശവാസികൾ പറഞ്ഞു. 

ആരാണു സമ്മാനം നൽകിയതെന്ന് അന്വേഷിക്കുകയാണെന്നു പൊലീസ് അറിയിച്ചു. സമ്മാനം നൽകിയ വ്യക്തിയെ തിരിച്ചറിഞ്ഞാൽ മാത്രമേ കേസിൽ പുരോഗതിയുണ്ടാകൂവെന്നും പൊലീസ് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed