ശശി തരൂരിന്റെ പരാമർശത്തിനെതിരെ ബി.ജെ.പി രംഗത്ത്
ന്യൂഡൽഹി : ശശി തരൂരിന്റെ പരാമർശത്തിനെതിരെ ബി.ജെ.പി രംഗത്ത്. മേഘാലയയിലെ ബി.ജെ.പി− എൻ.പി.പി സഖ്യത്തെ പരിഹസത്തിനെതിരെയാണ് ബി.ജെ.പി രംഗത്തെത്തിയത്. തരംതാഴ്ന്ന ഭാഷയുപയോഗിച്ചുള്ള പരിഹാസം ഞെട്ടിച്ചുകളഞ്ഞെന്നും ശശി തരൂർ മാപ്പ് പറയണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം. നാഷണൽ പീപ്പിൾസ് പാർട്ടി മറ്റെല്ലായിടത്തും സ്വതന്ത്രരായി മത്സരിക്കുന്പോഴും മേഘാലയയിൽ ബി.ജെ.പിയുമായി ചേർന്ന് നായ്ക്കുട്ടിയുടെ വാൽ പോലെയായിരിക്കുകയാണ്. നായ കുരയ്ക്കുന്പോഴൊക്കെ ആടുന്ന വാൽ പോലെയാണ് പാർട്ടിയുടെ അവസ്ഥ എന്നായിരുന്നു ശശി തരൂരിന്റെ പരിഹാസം.
ഒരു പ്രാദേശിക പാർട്ടിയെ താരതമ്യം ചെയ്യാൻ നായയെയും അതിന്റെ വാലിനെയും കൂട്ടുപിടിച്ചത് അക്ഷന്തവ്യമായ തെറ്റാണെന്ന് ബി.ജെ.പി നേതാവ് നളിൻ കോഹ്്ലി പറഞ്ഞു. ബി.ജെ.പിയെ പരോക്ഷമായി നായയെന്ന് വിളിച്ചിരിക്കുകയാണ് തരൂർ. അതിന് അദ്ദേഹം ക്ഷമ പറഞ്ഞേ മതിയാവൂ എന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
അതേസമയം, രാഹുൽ ഗാന്ധിയുടെ വളർത്തുനായയുടെ പേര് പറഞ്ഞ് കോൺഗ്രസിനെ പരിഹസിക്കാനും ബി.ജെ.പി മറന്നില്ല. ശശി തരൂരിന്റെ രാഷ്ട്രീയ ഗുരുവിന് അദ്ദേഹത്തിന്റെവളർത്തുനായയോടുള്ള സ്നേഹം പ്രശസ്തമാണ്. രാഷ്ട്രീയ പരിപാടികളുടെ തിരക്കുകൾക്കിടയിലും അതിനെ പരിപാലിക്കാൻ അദ്ദേഹം സമയം കണ്ടെത്തുന്നതും വലിയ കാര്യം തന്നെ. എന്നാൽ, രാഹുൽ ഗാന്ധിയുടെ ഈ നായ സ്നേഹം ശശി തരൂരിന് രാഷ്ട്രീയ പാർട്ടികളെ നായയോട് ഉപമിക്കാനോവോട്ടർമാരെ അപമാനിക്കാനോ ഉള്ള ലൈസൻസ് അല്ലെന്നും നള്ൻ കോഹ്്ലി അഭിപ്രായപ്പെട്ടു.

