ഓറി­യന്‍റൽ ബാ­ങ്കിൽ നിന്ന് 390 കോ­ടി­ രൂ­പ തട്ടി­യെ­ടു­ത്ത ആഭരണ വ്യാ­പാ­രി­കളും രാ­ജ്യം വി­ട്ടു­


ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു നീരവ് മോദി പണം തട്ടിയതുപോലെ 390 കോടി രൂപ ഓറിയന്‍റൽ ബാങ്കിൽ നിന്നു തട്ടിയെടുത്ത ആഭരണ വ്യാപാരികൾ രാജ്യം വിട്ടു. 

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ്വാരകദാസ് സേഠ് ഇന്‍റർനാഷണൽ എന്ന ജ്വല്ലറിയുടെ ഉടമകളായ സഭ്യാ സേത്ത്, റീത്തു സേത്ത്, കൃഷ്ണ കുമാർ സിംഗ്, രവി കുമാർ സിംഗ് എന്നിവരാണ് രാജ്യം വിട്ടത്. ഇവരെ കണ്ടെത്തുന്നതിനായി സി.ബി.ഐ ഇന്‍റർപോളിന്‍റെ സഹായം തേടിയിരിക്കുകയാണ്. 2007 മുതൽ വിവിധ ജാമ്യപത്രങ്ങൾ ഹാജരാക്കി ബാങ്കിൽനിന്നു കോടികൾ നേടിയെന്നാണു ഇവർക്കെതിരേയുള്ള പരാതി. തട്ടിപ്പു നടത്തിയ ശേഷം ദുബൈയിലേക്കു കടന്ന സഭ്യ അവിടെ ഫ്രെയ ട്രേഡിംഗ് കന്പനി എന്ന പേരിൽ സ്ഥാപനം ആരംഭിച്ചു. 

പത്ത് മാസത്തിലേറെയായി സഭ്യ സേഠും മറ്റു ഡയറക്ടർമാരും കുടുംബാംഗങ്ങളുമൊത്ത് ഒളിവിലാണെന്നാണ് കണ്ടെത്തൽ.  വജ്രം, സ്വർണം, വെള്ളി ആഭരണങ്ങൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡൽഹി കരോൾ ബാഗ് ആസ്ഥാനമായ ദ്വാരകദാസ് ജ്വല്ലറിയിലെ തട്ടിപ്പും നീരവ് മോദിയുടെ തട്ടിപ്പും തമ്മിൽ ഒട്ടേറെ സമാനതകളുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,400 കോടി രൂപയുടെ പണത്തട്ടിപ്പ് നടത്തിയാണ് നീരവ് രാജ്യം വിട്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed