മൂ­ന്നി­ലൊ­ന്ന് സ്ത്രീ­കൾ വീ­ടു­കളിൽ െലെ­ംഗി­ക ആക്രമണങ്ങൾ നേ­രി­ടു­ന്നു­


ന്യൂഡൽഹി : ഇന്ത്യയിലെ മൂന്നിലൊന്ന് സ്ത്രീകൾ വീടുകളിൽ െലെംഗികമായും ശാരീരികവുമായ ആക്രമണങ്ങൾ നേരിടുന്നുവെന്ന് കുടുംബാരോഗ്യ സർവേയിൽ റിപ്പോർട്ട്. പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനങ്ങൾ യാഥാർത്ഥ്യമാണെന്നാണ് വ്യക്തമാകുന്നത്.

രാജ്യത്ത് 15 വയസിന് ശേഷമുള്ള 27 ശതമാനം സ്ത്രീകളും ഗാർഗിക പീഡനം നേരിട്ടതായി സർവേ പറയുന്നു. നഗരപ്രദേശങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഗ്രാമങ്ങളിലാണ് ഗാർഹിക പീഡനങ്ങൾ കൂടുതലെന്നും സർവേ പറയുന്നു. ഗ്രാമപ്രദേശങ്ങളിലെ 29 ശതമാനം സ്ത്രീകളും ഗാർഹിക പീഡനങ്ങൾ നേരിടുന്പോൾ നഗരങ്ങളിൽ 23 ശതമാനമാണ്.

2005ലെ പ്രൊട്ടക്ഷൻ ഓഫ് വിമൺ ഫ്രം ഡൊമസ്റ്റിക് വയലൻസ് ആക്റ്റിന്റെ അടിസ്ഥാനത്തിൽ സാന്പത്തിക ചൂഷണം, ശാരീരിക, മാനസിക, െലെംഗിക ആക്രമണങ്ങൾ ഒക്കെ ഗാർഹിക പീഡനങ്ങളിൽ കണക്കാക്കും. സർവേയുടെ അടിസ്ഥാനത്തിൽ കൂടുതൽ സ്ത്രീകളും തങ്ങളുടെ ഭർത്താവിൽ നിന്നാണ് ആക്രമണങ്ങൾ നേരിടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed