3,547 കോടിയുടെ ആയുധങ്ങൾ വാങ്ങാൻ തീരുമാനം
ന്യൂഡൽഹി : പ്രതിരോധ മന്ത്രാലയം സൈന്യത്തിന് 3,547 കോടി മുടക്കി അത്യാധുനിക ആയുധങ്ങൾ വാങ്ങാനൻ തീരുമാനിച്ചു. പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ അധ്യക്ഷയായ ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് ആയുധങ്ങൾ വാങ്ങാൻ തീരുമാനമെടുത്തത്. 72400 അസോൾട്ട് റൈഫിളുകളും 93895 കാർബൈൻ തോക്കുകളും വാങ്ങാനാണ് തീരുമാനമെടുത്തത്. നിലവിൽ എ.കെ −47 തോക്കുകളും തദ്ദേശ നിർമിതമായ ഐ.എൻ.എസ്.എ.എസ് (ഇന്ത്യൻ സ്മോൾ ആംസ് സിസ്റ്റംസ്) റൈഫിളുകളുമാണ് ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നത്. 1988മുതലാണ് സൈന്യം ഇവ ഉപയോഗിച്ചു വരുന്നത്.
ഇവയ്ക്കു പകരം ഈ വർഷം മുതൽ പുതിയ ആയുധങ്ങൾ സൈന്യത്തിന്റെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിർത്തി സുരക്ഷയ്ക്കും നുഴഞ്ഞു കയറ്റം നേരിടുന്നതിലും ഇവ ഏറെ പ്രയോജനകരമായേക്കും. ഡി.ആർ.ഡി.ഒ ഉളപ്പെടെയുള്ള ലോകമെന്പാടുമുള്ള തോക്ക് നിർമാതാക്കളെ കരാർ ഉറപ്പിക്കുന്നതിനു മുന്നേയുള്ള പരിശോധനകളക്കായി ക്ഷണിച്ചിട്ടുണ്ട്. നേരത്തെ ഓർഡിനൻസ് ഫാക്ടറി നിർമിച്ച അസോൾട്ട് റൈഫിളുകൾ സൈന്യം നിരസിച്ചിരുന്നു. കൂടാതെ 2916െല എക്സ്കാലിബറിന്റെ ഐ.എൻ.എസ്.എ.എസ് റൈഫിളുകളും സൈന്യം നിരസിച്ചിരുന്നു.

