ഐ.എസ്.ആർ.ഒയുടെ നൂറാമത് ഉപഗ്രഹം പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ടു
ബംഗളൂരു : ഐ.എസ്.ആർ.ഒയുടെ നൂറാമത് ഉപഗ്രഹമായ കാർട്ടോസാറ്റ്−2 പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ടു. ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടുന്ന സ്ഥലത്തിന്റെ ചിത്രമാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. ബഹിരാകാശത്തുനിന്ന് ഉന്നത നിലവാരമുള്ള സ്പോട്ട് ചിത്രങ്ങളെടുക്കുകയാണു കാർട്ടോസാറ്റ്−2ന്റെ ലക്ഷ്യം.

