സന്ന്യാ­സി­നി­മാർ കൂ­ട്ടബലാ­ത്സംഗത്തി­നി­രയാ­യി­


നവാദ : ബിഹാറിലെ സന്ത് കുടിർ ആശ്രമത്തിലെ മൂന്ന് സന്ന്യാസിനിമാർ കൂട്ടബലാത്സംഗത്തിനിരയായി. പ്രതിസ്ഥാനത്തുള്ള ആശ്രമത്തലവനുൾപ്പെടെ 13 പേർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. 2017 ഡിസംബർ നാലിന് ആശ്രമത്തിന്റെ തലവൻ തപസ്യാനന്ദും മറ്റ് 12 പേരും ചേർന്ന് സന്ന്യാസിനിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് ജില്ലാ എസ്.പി വികാസ് ബർമൻ വെളിപ്പെടുത്തി. അന്വേഷണം തുടരുകയാണെന്നും പ്രതികളെ കണ്ടെത്താൻ കർശന പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ ഒരാശ്രമത്തിലെ സന്ന്യാസിനിമാരെ പീഡിപ്പിച്ച പരാതിയിൽ തപസ്യാനന്ദിനെതിരേ മുന്പും കേസുണ്ട്. അവിടെനിന്ന് രക്ഷപ്പെട്ട സത്യാനന്ദ് സന്ത് കുടിർ ആശ്രമത്തിൽ അഭയം തേടുകയായിരുന്നു. ജനുവരി ഒന്പതിന് പോലീസ് അവിടെ പരിശോധന നടത്തിയെങ്കിലും അയാൾ രക്ഷപ്പെട്ടെന്ന് എസ്.പി. പറഞ്ഞു. മൂന്ന് സന്ന്യാസിനിമാരെയും ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. റെയ്ഡ് നടത്തി പോലീസ് ആശ്രമം പൂട്ടിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed