ജയി­ലിൽ സു­ഖ സൗ­കര്യങ്ങൾ ലഭി­ക്കു­ന്നി­ല്ല :­ ലാ­ലു­


റാഞ്ചി : കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിൽ കഴിയുന്ന ലാലു പ്രസാദ് യാദവ് പരാതിയുമായി രംഗത്ത്. ഒരു സധാരണക്കാരനെ പോലെയാണ്  തന്നെ കാണുന്നതെന്നും വേണ്ട വിധത്തിലുള്ള സുഖ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്നും ലാലു പറയുന്നു. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജിയോടാണ് തന്റെ പരാതി ലാലു ബോധിപ്പിച്ചത്. എന്നാൽ ജയിലും നിയമവും എല്ലാവർക്കും ഒരു പോലെയാണെന്ന് കോടതി വ്യക്തമാക്കി.അേതസമയം ലാലു പ്രസാദ് യാദവിനെ ഓപ്പൺ ജയിലിലേക്ക് മാറ്റാൻ ജസ്റ്റിസ് ശിവപാൽ സിംഗ് ഉത്തരവിട്ടു. ജയിലിൽ തന്റെ പാർട്ടി അനുഭാവികൾക്ക് സന്ദർശിക്കാൻ സാധിക്കുന്നില്ലെന്ന ലാലുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓപ്പൺ ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്. 

 ജയിലിൽ നിയമം തെറ്റിച്ചുള്ള സന്ദർശനം അനുവദിക്കില്ലെന്നും കോടതി അറി
യിച്ചു. കാലിത്തീറ്റ കുംഭകോണക്കേസിലാണ് ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. 900 കോടിയുടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 1991−94 കാലയളവിൽ ദിയോഗർ ട്രഷറിയിൽ നിന്ന് 89.53 ലക്ഷം രൂപ അനധികൃതമായി പിൻവലിച്ച കേസിലാണ് ലാലുവിനെ ശിക്ഷിച്ചത്. 

ലാലുവിനെതിരെ സി.ബി.ഐ രജിസറ്റർ ചെയത ആറു കേസുകളിൽ രണ്ടാമത്തേതാണിത്. ഇതിനിെട ലാലു പ്രസാദ് യാദവിനെ പരിചരിക്കാൻ അദ്ദേഹത്തിന്റെ അനുചരന്മാർ നേരത്തെ തന്നെ ബർസമുണ്ട ജയിലിൽ എത്തിയിരുന്നു. എന്നാൽ കേസ് വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ഇവരെ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed